ഒടുവിലെ തീയായ് (വരത്തൻ )
This page was generated on April 27, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസുശിൻ ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സുശിൻ ശ്യാം ,നേഹ നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ഐശ്വര്യ ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:39:10.
 ഒടുവിലെ തീയായ്
ആറും നാൾ വരെ
ഒടുവിലെ നോവായ്
മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര

വിജനമീ ലോകം
വന്യം വന്യമേ
അതിലൊരേ കൂട്ടിൽ
ഞാനും നീയുമേ
ഇന്നലെ കടന്നിന്നു നാം
നാളെകൾ തിരഞ്ഞീടവേ
ഓരോ ശ്വാസവും
പുനർജ്ജന്മമായ് മാറും

ഒടുവിലെ തീയായ്
ആറും നാൾ വരെ
ഒടുവിലെ നോവായ്
മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts