എന്റെ മാത്രം (ജോണി ജോണി യെസ് അപ്പാ )
This page was generated on April 26, 2024, 3:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,അനു സിതാര
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 13:58:02.
എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ് ഒരു നിലാത്തിരിയായ്
പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെൺമണിപ്പൂവേ
എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ

ബാല്യകാലപ്പൊയ്കയിൽ നീ ഏതോ നാളിൽ
അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ
കാണാൻ കൊതിച്ചേ നിന്നെ
ഞാനാ മുഖത്തു ചന്തം
കാലം കടന്നേ മെല്ലെ മോഹം വളർന്നേ പെണ്ണേ
അന്നുമെന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം

എന്റെ മാത്രം പെൺകിളീ എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ് ഒരു നിലാതിരിയായ്
പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെൺമണിപ്പൂവേ

ലാല ലാലാ ലാലലാ ആഹ ഹാഹാ ഹാഹഹ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts