കൊണ്ടോരാം കൊണ്ടോരാം (ഒടിയൻ )
This page was generated on April 28, 2024, 1:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സുദീപ് കുമാർ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മഞ്ജു വാര്യർ
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2018 14:10:02.

കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം
കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം
പുല്ലാനിക്കാടും കാണാം...വെള്ളാമ്പൽപ്പൂവും നുള്ളാം...
മാനോടും മേട്ടിൽ കൊണ്ടോവാം....
പെണ്ണേ......
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.....

ഒടി മറയണ രാക്കാറ്റ്...പന മേലെയൊരൂഞ്ഞാല്
നിഴലുകളാൽ അതിലിളകും മുടിയാട്ടം കണ്ടാ....
തിരിയുഴിയണ മാനത്തു്...നിറപാതിര നേരത്തു്...
മുകിലുകളാൽ പിറകെവരും മാൻകൂട്ടം കണ്ടാ....
പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടോവാം...
പെണ്ണേ.......
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.....
തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ....

ഈ മഴപൊഴിയണ നേരത്തു്....ഒരു ചേമ്പില മറയത്തു്...
ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം....
കലിയിളകണ കാറ്റത്തു്....നടവഴിയുടെ ഓരത്തു്...
മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ....
വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി
അലനല്ലൂർ മലയിൽ കൊണ്ടോവാം....
പൊന്നേ..........
വന്നോളാം...വന്നോളാം...നീ ചായും കൂട്ടിൽ വന്നോളാം....
നിന്നോളാം....നിന്നോളാം....നിൻ മാറിൽ ചാരി നിന്നോളാം...
പുല്ലാനിക്കാടും കാണാം...വെള്ളാമ്പൽപ്പൂവും നുള്ളാം...
തേരോട്ടം കാണാൻ വന്നോളാം....ആ....
പെണ്ണേ......
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം.....
നിന്നോളാം....നിന്നോളാം....നിൻ മാറിൽ ചാരി നിന്നോളാം.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts