മധുചന്ദ്രിക പോലൊരു (എന്റെ ഉമ്മാന്റെ പേര് )
This page was generated on May 1, 2024, 1:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സിയാ ഉൾ ഹഖ് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Sai Priya ,ടോവിനോ തോമസ്‌ ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2022 15:36:33.
 സുബർക്കത്തിൻ അനുരാഗമായ്
മുഹബ്ബത്തിൻ പുതുമാരൻ വരവായ് ..

മധുചന്ദ്രിക പോലൊരു പെണ്ണ്
മണിമീനായ് തുള്ളണ കണ്ണ്...
പുതുമാരനെ ഓർത്തത് കൊണ്ട് ..
ഇടനെഞ്ചിൽ മൂളണ് വണ്ട്....
കസവണിച്ചേലോടെ ലിബാസണിഞ്ഞേ
ഹുസുനുൽ ജമാലായി പെണ്ണേ
മനസ്സിൽ ഉൾ ഉൾ താളം ..
കൊലുസ്സിൽ .ചിൽ ...ചിൽ ..ചിൽ
ഇശലിൻ തേൻ തേൻ ഈണം
ചുവടിൽ ധിൽ ..ധിൽ ..ധിൽ ..

മധുചന്ദ്രിക പോലൊരു പെണ്ണ്
മണിമീനായ് തുള്ളണ കണ്ണ്...
പുതുമാരനെ ഓർത്തത് കൊണ്ട് ..
ഇടനെഞ്ചിൽ മൂളണ് വണ്ട്....

രസകിസകൾ ചൊൽ ..ചൊൽ...ചൊൽ
അവനണയേ കാതോരം...
മണിയറയിൽ നീ..നീ...നീ
മദമലരായ് പൂക്കേണം...
അഹദവനൂദായി കൃപ ചൊരിഞ്ഞേ
പരസ്പരം റൂഹാലേ ഇണക്കിയില്ലേ
നിശയിതു കൊഴിയുമ്പൊളിരുടലൊരു കനവായ്
മനസ്സിൽ ഉൾ ഉൾ താളം ..
കൊലുസ്സിൽ .ചിൽ ...ചിൽ ..ചിൽ
ഇശലിൻ തേൻ തേൻ ഈണം
ചുവടിൽ ധിൽ ..ധിൽ ..ധിൽ ..
ഇരുചൊടിയിൽ ചെം ചെം ചെം
നിറമെഴുതീ ഈ നാണം ....
മനവുകളിൽ നീ നീ നീ
മജക്കിളിയായ്‌ പാറുന്നേ...
ഇഹമൊരു ജന്നത്തായ് ഒരുങ്ങിയില്ലേ..
നിലവണി പല്ലക്കിൽ വരുന്നു മാരൻ
പുതുക്കാച്ചി തട്ടമിട്ട് കരം കൊട്ടി കളിചിരിയായ്
മനസ്സിൽ ഉൾ ഉൾ താളം ..
കൊലുസ്സിൽ .ചിൽ ...ചിൽ ..ചിൽ
ഇശലിൻ തേൻ തേൻ ഈണം
ചുവടിൽ ധിൽ ..ധിൽ ..ധിൽ ..

മധുചന്ദ്രിക പോലൊരു പെണ്ണ്
മണിമീനായ് തുള്ളണ കണ്ണ്...
പുതുമാരനെ ഓർത്തത് കൊണ്ട് ..
ഇടനെഞ്ചിൽ മൂളണ് വണ്ട്....
കസവണിച്ചേലോടെ ലിബാസണിഞ്ഞേ
ഹുസുനുൽ ജമാലായി പെണ്ണേ
മനസ്സിൽ ഉൾ ഉൾ താളം ..
കൊലുസ്സിൽ .ചിൽ ...ചിൽ ..ചിൽ
ഇശലിൻ തേൻ തേൻ ഈണം
ചുവടിൽ ധിൽ ..ധിൽ ..ധിൽ ..
മനസ്സിൽ ഉൾ ഉൾ താളം ..
കൊലുസ്സിൽ .ചിൽ ...ചിൽ ..ചിൽ
ഇശലിൻ തേൻ തേൻ ഈണം
ചുവടിൽ ധിൽ ..ധിൽ ..ധിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts