അമ്മപ്പൂവിൻ നെഞ്ചോരം (കൊച്ചിൻ ശാദി @ ചെന്നൈ 03 )
This page was generated on May 1, 2024, 8:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംസണ്ണി വിശ്വനാഥ്‌
ഗാനരചനഎൻ ഗോഡ്വിൻ വിക്റ്റർ
ഗായകര്‍ഗീതിയ വർമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2020 16:09:07.
അമ്മപ്പൂവിൻ നെഞ്ചോരം ചാരി
നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ
എൻ വിരൽ ത്തുമ്പാൽ തിരു ചന്ദനം ചാർത്താം
കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ
താളമായെന്നോമലേ
കണികണ്ടുണരും മുന്നിലെ
താരമായ് ഞാൻ മാറിയോ
അമ്മപ്പൂവിൻ നെഞ്ചോരം ചാരി
നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ

മഴമേഘം മാനത്ത്കുട ചൂടും നേരത്തു
മാടി വിളിക്കുന്നു നീ
കണ്ണാരം പൊത്തിക്കളിച്ച് ചിരിച്ചുണ്ണി
പുന്നാരം ചൊല്ലിടുമ്പോൾ
മറയുന്നുവോ എൻ മനസ്സിൽ മുളയുന്ന നൊമ്പരം
കണിമലരേ നിന്നെ കണ്ടുണരാൻ
താരകം താഴെയായീ
താരാട്ടിനീണമിതായ്
നെഞ്ചിൽ ചായുറക്കാം
നിന്നെത്തലോടുവാനായ്
കാറ്റായ് മാറീ ഞാൻ
കള്ളിപ്പൂവേ കിന്നാരം ചൊല്ലി നീ
ചെല്ലക്കാറ്റേ തന്നാരം പാടി നീ
എൻ വിരൽ ത്തുമ്പാൽ തിരു ചന്ദനം ചാർത്താം
കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ
താളമായെന്നോമലേ
കണികണ്ടുണരും മുന്നിലെ
താരമായ് ഞാൻ മാറിയോ
അമ്മപ്പൂവിൻ നെഞ്ചോരം ചാരി
നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts