ഈ താഴ്‌വര (അതിരൻ )
This page was generated on April 26, 2024, 5:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംപി എസ് ജയഹരി
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ഫെജോ ,അമൃത ജയകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2020 17:33:15.
ഈ താഴ്വര പാടും പൂന്തെന്നലിൻ ഈണം
പൊൻതാരകൾ മേലെ ആലോലം
മാമല തൂമഞ്ഞല പുൽകി
തേൻചില്ലകൾ കാത്തു
ഈ പൊന്മുളം കൂട്ടിൽ രാപ്പാടികൾ
എന്നിലെ ഞാനോ നിന്നിലെ ഞാനോ
വിണ്ണിലെ നേരോ ആരാവോ
മണ്ണിലെ ജന്മം പൊൻ ചിറകേകി
താനേ മറയുകയോ...
ഈ താഴ്വര പാടും പൂന്തെന്നലിൻ ഈണം
പൊൻതാരകൾ മേലെ ആലോലം...


വഴികൾ കനലെരിയും ചടുല നടനമതിൽ
അകലെ അതിരുകളിൽ പൊരുതി അതിരനവൻ
അകലെ മലമുകളിൽ എരിയും കതിരവനായി
പടരും പകലൊളിയായ് തകരും ഇരുളലകൾ
അലയും മുകിലലകൾ പൊഴിയും മഴ ഇഴയായി
അണിയും മലരുകളോ നിറവിൻ മലനിരകൾ
ഉയരും ജീവനിലെ വീറിൻ തരുണ രണം
ഒഴുകും അരുവികളായി പാറും പറവകളായി
കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ
എതിരെ അതിരനവൻ കരുതി കാവലുമായി
കിളികൾ തരുനിരയിൽ പാടും പൂങ്കുഴലിൽ
തിരകൾ മേലെയൊരാൾ പ്രഭയിൽ അണയുകയായി
വരവായ്...... അതിരൻ .....







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts