നീ മുകിലോ (ഉയരെ )
This page was generated on April 30, 2024, 10:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,പാർവതി തിരുവോത്ത്
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2019 18:01:28.
നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും...അതിശയകരഭാവം...

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി
പാടാനായി ഞാൻ...പോരും നേരമോ...
ശ്രുതിയറിയുകയില്ല...രാഗം താളം പോലും...

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ...

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂ തിരയുകയായീ....
ചൂടാൻ മോഹമായ്...നീളും കൈകളിൽ
ഇതളടരുകയാണോ...മായാ സ്വപ്നം പോലെ....

നീ മുകിലോ പുതുമഴ മണിയോ
തൂ വെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും...അതിശയകരഭാവം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts