എന്തോരം (ചിൽഡ്രൻസ് പാർക്ക് )
This page was generated on April 27, 2024, 6:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഅരുൺരാജ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 13:49:50.
 എന്തോരം എന്തോരം പുതു നിലകുറിഞ്ഞികൾ പുക്കണകണ്ടേ
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ
അന്നേരം അന്നേരം മുഖമമ്പിളിപോലെ വിളങ്ങിടുന്നുണ്ടേ
കണ്ണോരം കണ്ണീരിൻ പെരുമഴകൾ മുഴുവൻ മറഞ്ഞേ
ഇലച്ചോറിന് കൊതിച്ചെ ഇരുന്നലയേണ്ടിനി ദിനവും
തലചായ്ച്ചൊന്നു മയങ്ങാൻ ഒരു മണിമാളിക എവിടെ
ഇനി ഈ മണ്ണിൽ നമ്മൾക്കായ് ഇന്നോളം കാണാത്ത പുഞ്ചിരി കാലാംവന്നേ
എന്തോരം എന്തോരം പുതു നിലകുറിഞ്ഞികൾ പുക്കണകണ്ടേ
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ

പെരുവഴികളിലെ ചെറുകരിയിലകൾ
ഒന്ന് തഴുകും നേരം തങ്കം പോലെ മിന്നുവേ
ചുടു ചൊല്ലി പഠിക്കുകയായ് പല മൊഴികളും
വിരൽ തുമ്പൊന്നെഴുതുകയായ് പുതു ലിപികളും
ഇഷ്ടം പോലെ മാറാൻ കുപ്പായങ്ങളേറെ
തമ്മിൽ തമ്മിൽ ചിറകായ് പറന്നിടുമിനി നാം
എന്തോരം എന്തോരം പുതു നിലകുറിഞ്ഞികൾ പുക്കണകണ്ടേ
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ


കൂടെ പിറന്നവരായ് തുണ തരുന്നവരായ്
മനസ്സറിയുന്നോരാ ഇവിടെ നമ്മൾ തമ്മിലായ്
ചെറുചെല്ലപിണക്കങ്ങളും കുഞ്ഞു കലഹവും
മറന്നൊന്നിച്ചിണങ്ങി മെല്ലെ പറന്നുയരുവാൻ
നമ്മൾക്കായ് മാത്രം വിണ്ണിൽ കാത്തു നിന്നെ
അമ്മതാരം വാത്സല്യ കതിരൊളി വിതറി
എന്തോരം എന്തോരം പുതു നിലകുറിഞ്ഞികൾ പുക്കണകണ്ടേ
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ
ഇലച്ചോറിന് കൊതിച്ചെ ഇരുന്നലയേണ്ടിനി ദിനവും
തലചായ്ച്ചൊന്നു മയങ്ങാൻ ഒരു മണിമാളിക എവിടെ
ഇനി ഈ മണ്ണിൽ നമ്മൾക്കായ് ഇന്നോളം കാണാത്ത പുഞ്ചിരി കാലാംവന്നേ
എന്തോരം എന്തോരം പുതു നിലകുറിഞ്ഞികൾ പുക്കണകണ്ടേ
നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts