വെള്ളിമുകിൽ ചില്ലുടഞ്ഞതോ (എവിടെ )
This page was generated on April 28, 2024, 6:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഔസേപ്പച്ചൻ
ഗാനരചനകെ ജയകുമാര്‍
ഗായകര്‍അമൽ ആന്റണി ,നിഖിൽ മാത്യൂ ,മൃദുല വാര്യർ ,റീന മുരളി ,വിശാൽ രമേശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 17:11:34.

വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്....
ചിറകടിച്ച് കിളി പറന്നതോ ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്...
കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ്
കാണാ കരയിലേതോ ഗാനം
വഴിയറിയാതേ അലയുന്നൂ
പൊൻവെയിൽ നാളം നിഴൽ തേടുന്നു

വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്....
ചിറകടിച്ച് കിളി പറന്നതോ ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്...
കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ്

മലർവാഴക്കൂമ്പിലെ തേൻ പോലെ
അനുരാഗമകതാരിൽ കിനിയുന്നൂ
പ്രിയമുള്ളൊരാളിൻ നിഴലാകാൻ
മാനസം വെറുതേ കൊതിക്കുന്നൂ
കിനാവുകാണാം പറുദീസ പണിയാം
പ്രഭാതമായാൽ പ്രകാശമലരുകൾ
എന്നും ഇതോമനിക്കാം....

വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്....
ചിറകടിച്ച് കിളി പറന്നതോ ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്...
കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ്

ഉണരുന്ന കുളിരോളച്ചുരുളുകൾ തോറും
പുഴയുടെ ഓർമ്മകൾ നിറയുന്നൂ
താഴ്‌വര വെയിലിന്റെ മൗനത്തിൽ
ഏതോ രഹസ്യങ്ങൾ കുറുകുന്നു
കിനാവുകാണാം പറുദീസ പണിയാം
പ്രഭാതമായാൽ പ്രകാശമലരുകൾ
എന്നും ഇതോമനിക്കാം....

വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്....
ചിറകടിച്ച് കിളി പറന്നതോ ഹോയ്...
കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്...
കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ്
കാണാ കരയിലേതോ ഗാനം
വഴിയറിയാതേ അലയുന്നൂ
പൊൻവെയിൽ നാളം നിഴൽ തേടുന്നു

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts