വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | കൈലാസ് മേനോന്‍ |
ഗാനരചന | മനു മഞ്ജിത്ത് |
ഗായകര്‍ | നജീം അർഷാദ് ,കെ എസ് ഹരിശങ്കർ ,മഞ്ജരി ,ദേവിക സൂര്യപ്രകാശ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 16 2019 09:12:27.
വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ പകരമീ ഞാനെന്തു നൽകാനെന്നമ്മേ കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ അക്ഷരം പകർന്നകാലം നീ കൊളുത്തിവച്ചതാം സൂര്യദീപം ഉള്ളിനുള്ളിൽ പൊൻപ്രകാശമായതും പൂക്കുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും എന്നുമെന്നും കൂട്ടുപോരും തേൻ തുളുമ്പും ഓർമ്മയായ് അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണ് ഞാൻ ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം നോമ്പ്നോറ്റ് കാത്തുവയ്ക്കാൻ നിന്നെ നെഞ്ചിലെന്നുമേ വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ പകരമീ ഞാനെന്തു നൽകാനെന്നമ്മേ കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ |