സഖിയേ (തൃശ്ശൂർ പൂരം )
This page was generated on April 27, 2024, 5:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംരതീഷ് വേഗ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2020 10:48:50.

സഖിയേ....സഖിയേ......
ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ
ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ.....
സഖിയേ....സഖിയേ......

രാവോർമ്മയെ തൊടും സ്നേഹമേ
നീയെന്നിലെ ഇരുളു മാറ്റിടവേ
ഉരുകുമോരോ ജീവനിൽ നനവു തന്നിടവേ
അടരുവാനരുതാതെന്റെ ഹൃദയമുലയുകയായ്
സഖിയേ.....സഖിയേ.....

മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ അണിയും കുങ്കുമമായ്
നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ
മതിവരാതനുരാഗത്തിൽ മനമിതലിയുകയായ്....

ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ
പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ
മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ
ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ.....
സഖിയേ....സഖിയേ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts