കാമിനി (അനുഗ്രഹീതൻ ആന്റണി )
This page was generated on April 18, 2024, 1:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഅരുണ്‍ മുരളീധരൻ
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:29:22.
കാമിനി രൂപിണീ കാമിനി രൂപിണീ ശീലാവതീ
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടിപ്പോകുന്നെന്തേ
ഉള്ളം താനെ പാടുന്നെന്തേ മെല്ലെ മെല്ലെ മൂളുന്നെന്തേ
മൃദുലമാമധരവും മധുകണം കരുതിയോ
ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
മണിമുകിലു വരയണ മാരിവിൽ നിറം പകരും നിനവുകളിൽ
മഴവിരലു തഴുകിയ വീണയിൽ ഉണരുമീണം നീ
മെല്ലെ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ

മറഞ്ഞു നിന്നീ നിഴലിൻ അതിരിലായ് മൊഴിയാലേ നിന്നെ അറിയവേ
പറഞ്ഞതെല്ലാം നിലവിൻ ലിപികളാലുയിരിന്‍റെ താളിൽ എഴുതി ഞാൻ
മിന്നാമിന്നിക്കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ
കരളിൽ ഒഴുകുമോരാരുവിയലയുടെ കുളിര് നീയല്ലേ

മെല്ലെ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ

കാമിനി രൂപിണീ കാമിനി രൂപിണീ കാമിനി രൂപിണീ ശീലാവതീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts