എങ്ങോ നിന്ന് (മണിയറയിലെ അശോകൻ)
This page was generated on May 1, 2024, 12:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംശ്രീഹരി കെ നായർ
ഗാനരചനമുസമ്മിൽ കുന്നുമ്മൽ
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 04:55:59.
എങ്ങോ നിന്നു വന്നൂ നീ
ഇന്നെൻ ഉള്ളിൽ നിറയുന്നൂ
പതിയെ ചാരേ വരുമോ നീ
അരികെ അഴകായ് വരുമോ നീ

ഇന്നെൻ കാതിൽ സ്വരമാകുന്നൂ
സ്നേഹം പൊഴിയും രാവാകുന്നൂ
മഴയാകുന്നീ കുളിരാകുന്നീ... ആ...

നിൻ ചിരി പകരുമീ
എൻ ജീവതാളം
അലകളായ് ഹൃദയവും ഇതാ
ഉണരുമീ രാവിലും നിന്നോർമ്മ തന്നെ
വളരുമീ സ്നേഹവും ഇതാ
ഇന്നെൻ വഴിയേ നിഴലാകുന്നു നീ
എന്നിൽ പൊഴിയും ഹിമമല്ലേ നീ
നിറമാകുന്നീ മനമാകുന്നീ... ആ...

എങ്ങോ നിന്നു വന്നൂ നീ
ഇന്നെൻ ഉള്ളിൽ നിറയുന്നൂ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts