അപ്പലാളേ (നായാട്ട് )
This page was generated on April 19, 2024, 5:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംവിഷ്ണു വിജയ്
ഗാനരചനഅൻവർ അലി
ഗായകര്‍മധുവന്തി നാരായൺ ,ഗീത ശങ്കർ ,മഞ്ജു ജയറാം ,സുചിത് സുരേശൻ ,ദീപേഷ് കൃഷ്ണമൂർത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോജു ജോർജ്ജ് ,കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 05:35:17.
 കാലക്ക്യം മാടുന്നൊരപ്പലെപ്പണ്ട്...
കുശുമ്പിന്‍റെ വാക്കത്തി കൊണ്ട്...
വെട്ട്യ കഥയല്ല്യോടീ...
കള്ളുപോലെ പുളിക്ക്യണ്...

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ...
എടി വെള്ളിനിലാ കള്ള് കൊടങ്കട്ടവളേ...

അക്കാനി മോട്ടിച്ച പൊണ്ടാട്ട്യെപ്പണ്ട്...
ഓളെച്ചോവന്‍ വാക്കത്തി കൊണ്ട്...
ചന്നംപിന്നം വെട്ട്യേടീ..
കായലന്ന് ചോന്നെടീ..

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ...
എടി വെള്ളിനിലാ കള്ള് കൊടങ്കട്ടവളേ...

ചെത്താനും തെങ്ങുമ്മെ കേറുമ്പോഴൊണ്ടേ...
മണ്ടേല് നിലാവതേയൊള്ളേ...
വാക്കത്തി വെട്ടിത്തെളങ്ങണ മുറ്റത്ത്
ചോത്തി ചിരിക്ക്യണൊണ്ടേ...

പിന്നൊന്നും നോക്കീല പെണ്ണെന്നും നോക്കീല
പലതായിട്ടരിഞ്ഞേ...
കുലവാളിഞ്ചീര് തേയും വരേ...

അപ്പലാളേ... എന്‍റപ്പലാളേ...
പിമ്പിരിയെട്ടുകാലുള്ളോളേ...

കുടിയെടീ... ചിരിയെടീ...
വയറെളകേ... തലതിരിയേ...
മടമടെ നീ... ഒഴി കരളേ...
കൊടങ്കണക്കേ... കുടി കരളേ...

തൂനിലാവിന്‍ കള്ള്...

വാക്കത്തി വെട്ടിത്തെളങ്ങണ സൊപ്നത്തീ
ചോത്തി ചിരിക്ക്യണൊണ്ടേ...

ചോവന്‍ തന്‍റെ ചോത്ത്യെപ്പോലെ...
ഞാനും നിന്നെ കൊത്ത്യരിഞ്ഞോട്ടേ ട്യേ...

വഴുവഴേ... ഇഴയെടീ...
നടവഴിയില്‍... തിരുനടയില്‍...
പഴങ്കോട... കവിട്ടെടിയേ...
പുളിമോര്... ചെലുത്തെടിയേ...

ആവിയാട്ടെ കള്ള്...

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ...
എടി വെള്ളിനിലാ കള്ള് കൊടങ്കട്ടവളേ...

അക്കാനി മോട്ടിച്ച പൊണ്ടാട്ട്യെപ്പണ്ട്...
ഓളെച്ചോവന്‍ വാക്കത്തി കൊണ്ട്...
ചന്നംപിന്നം വെട്ട്യേടീ..
കായലന്ന് ചോന്നെടീ..
വാക്കത്തി വെട്ടിത്തെളങ്ങണ സൊപ്നത്തീ
ചോത്തി ചിരിക്ക്യണൊണ്ടേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts