മിഴിയോരമറിയാതേതോ (കച്ചി )
This page was generated on April 25, 2024, 4:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസിറാജ് റേസ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2022 15:53:00.

മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ
മുകിൽ മാലയറിയാതേതോ മഴവില്ലൊഴിഞ്ഞതുപോലെ
ഈ മനസ്സിലാകെയും നിന്റെ കളിചിരികൾ മാഞ്ഞൊരീ വിജനത
ഇനി വരുന്നുവോ പാതിരാ..........
മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ....

പകലിൻ കവിളിൽ പതിയേ...പൊലിയും പനിനീർ മണിയേ
ഇലയൂർന്നിടറും തരുവായ്‌ ഇവിടെ തുടരാം ഇനി ഞാൻ
കടലല പോലെ ഈ കദനം ആരറിയാൻ.....

മിഴിയോരമറിയാതേതോ കനവൂർന്നു മായും പോലെ
മുകിൽ മാലയറിയാതേതോ മഴവില്ലൊഴിഞ്ഞതുപോലെ
ഈ മനസ്സിലാകെയും നിന്റെ കളിചിരികൾ മാഞ്ഞൊരീ വിജനത
ഇനി വരുന്നുവോ പാതിരാ..........
ആ ....ആ .....ആ...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts