ഒന്നുണർന്നു വന്നു സൂര്യൻ (#ഹോം )
This page was generated on April 28, 2024, 12:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനഅരുൺ ആലാട്ട്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 16:06:36.
ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ
നെഞ്ചിലുള്ള സ്വപ്നലോകം
ഞാൻ തിരഞ്ഞലഞ്ഞ നേരം
ഓർക്കുവാൻ മറന്നു പോയോ
പിന്നിൽ മിന്നും ആ നല്ലകാലം
കാലങ്ങൾ മാറിയാലും
കാതങ്ങൾ താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്

ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ
മുന്നിലുള്ള സ്വപ്നലോകം
നോക്കി ഞാനിരുന്ന നേരം
ഓർക്കുവാൻ മറന്നു പോയോ
സ്നേഹമൂറും ആ കുഞ്ഞുവീട്

വാനോളം മോഹങ്ങൾ
ഈ മണ്ണിൽ പാകും കാലം
കണ്മുന്നിൽ തെളിയുന്നു
കണ്ണാടിയിലെന്നതു പോലെ
മിഴികൾ ഞാൻ പൂട്ടിയിരുന്നാലോ
മിഴികൾ ഞാൻ പൂട്ടിയിരുന്നാലും തെളിയുമതെല്ലാം
കാതോർക്കാതെങ്ങു തിരിഞ്ഞാലും കേൾക്കുമതെല്ലാം
അയ്യോ എൻ മനസിനിതെന്താ
അയ്യോ എൻ തലയിലിതെന്താ
ഈ ഗതി ഇനി മാറുവതെന്നോ
ഇതിനൊരു പ്രതിവിധിയെന്താവോ
ഈ വീടൊരു കഥയായ് മാറുന്നോ

കാലമെത്ര മാറിയാലും
കാതമെത്ര താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts