എന്തോരം പയ്യാരം (തിങ്കളാഴ്ച നിശ്ചയം )
This page was generated on April 25, 2024, 12:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംമുജീബ് മജീദ്
ഗാനരചനനിധീഷ് നടേരി
ഗായകര്‍കെ എസ് ഹരിശങ്കർ ,ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 10:56:04.

എന്തോരം പയ്യാരം പുന്നാരം ഇന്നേരം
കണ്ണാലെ ഉള്ളാലെ പിന്നാലെ പെണ്ണാളേ....
എമ്പാടും നിറയണ് മധുരം
ഉണ്ണേണ്ടിന്നില വേണ്ട
എങ്ങെങ്ങോ പായും മനമേ
എന്തിന്നീ മറിമായം
കിനാവോ നേരോ മുന്നിൽ പൂപ്പന്തൽ മേയുന്നൂ.........

കാണാതെ നീ കാണുന്നുവോ...മിണ്ടാതെ നാം മിണ്ടുന്നുവോ
നേരേവരും നേരങ്ങളിൽ ആരാരുമേ അല്ലാതെയോ
നീയരികെ ആരാമം നെഞ്ചിലൊരു പൂക്കാലം
ഇന്നുവരെ ഇല്ലായിങ്ങനെ മോഹച്ചാഞ്ചാട്ടം....
കാതിലൊരു തേനിമ്പം...ഈ മധുര സല്ലാപം
കാറ്റലയുമേതോ പ്രേമചിന്തോ മൂളുന്നു
ഇതെന്തേ എങ്ങെങ്ങും നിറങ്ങൾ പെയ്യുന്നോ
കിനാവോ നേരോ മുന്നിൽ പൂപ്പന്തൽ മേയുന്നൂ..........

എന്തോരം പയ്യാരം പുന്നാരം ഇന്നേരം
കണ്ണാലെ ഉള്ളാലെ പിന്നാലെ പെണ്ണാളേ....
എമ്പാടും നിറയണ് മധുരം
ഉണ്ണേണ്ടിന്നില വേണ്ട
എങ്ങെങ്ങോ പായും മനമേ
എന്തിന്നീ മറിമായം
കിനാവോ നേരോ മുന്നിൽ പൂപ്പന്തൽ മേയുന്നൂ.........


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts