പകലിരവുകൾ (കുറുപ്പ് )
This page was generated on April 26, 2024, 5:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻവർ അലി
ഗായകര്‍സുശിൻ ശ്യാം ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2021 09:34:46.

പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയനദിക്കരയിലൂടുടൽ
പലവുരു കുതറും...തെരുവിതു പ്രണയം
ങ്ഹും....
അഴിയുന്നൊരിരുളിൽ....അലയുന്നൊരഴകിൽ....
പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ്.....

നീരസാഗരമോതും അനുരാഗം
അതിലലിയുന്നൊരു വെൺതീരം
തരൂ സാഗരമേ നിൻ ലവണജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരൂ നീ തൊടൂ നീ...വെറുമൊരു മണലിൻ തരിയാമിവളെ
കടലിന്റെ കടലേ...
പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായ് തെളിയാം ഞാൻ...

പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
തെരുവിതു പ്രണയം....
ങ്ഹും...അഴിയുന്നൊരിരുളിൽ
ങ്ഹും....അലയുന്നൊരഴകിൽ....
പൊൻപടമുരിയും മുകിലുപോലിഴഞ്ഞുണരുക പകലായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts