കാറ്റത്തൊരു മൺകൂട് (മേരീ ആവാസ് സുനോ)
This page was generated on May 1, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ജിതിൻ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2021 10:32:03.

കാറ്റത്തൊരു മൺകൂട്...കൂട്ടിന്നൊരു വെൺപ്രാവു്
ദൂരേക്കിരു കൺനട്ട്...കാണും കനവ്...
വാക്കിന്നൊരു ചെമ്പൂവ്...പൂക്കുന്നതു കാത്തിട്ട്
തീരാക്കഥ മുന്നോട്ടു്..ഓരോ തിരിവു്...
പ്രിയമോടെ മഞ്ഞുതുള്ളി പെയ്തു ചില്ലകൾ...
ഇടനെഞ്ചിനുള്ളിലാത്മരാഗമല്ലികൾ....
ഏഹെഹെ ഹേ...ഏഹെഹെ ഹേ..ഏഹെഹെ ഹേ....ഹേ...

ഈ വഴിയേ...തണലുകൾ വിരിയും
മുറിവുകൾ ഒഴിയും...ഇരുളല മറയേ...
നീർമണിപോൽ...അഴലുകൾ ഉടയും
അഴകിതു നിറയും...മറുകര തിരയേ...
പലനാളു തിരയുമ്പോൾ ഒരു നാളു തെളിയും
അകതാരിലൊളിയും സംഗീതം....
ജനലിലൂടെ വന്നു കൈ തലോടും വെയിലുകൾ...
ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ...
കാറ്റത്തൊരു മൺകൂട്...കൂട്ടിന്നൊരു വെൺപ്രാവു്
ദൂരേക്കിരു കൺനട്ട്...കാണും കനവ്...

കാർമുകിലോ പതിയെയൊന്നകലും
പുലരിവന്നണയും ചിറകു തന്നരികേ
ജീവനിലോ.....അലിവൊടു പകരും
ഒരു ചെറു മധുരം ഒരു നിനവിരിയേ...
മിഴിനീരു പൊടിയുമ്പോൾ വിരലായി തഴുകും
പറയാതെ വന്നിടും വാത്സല്യം....
മറവി മൂടി മൂടി മാഞ്ഞു പോകും ഓർമ്മകൾ
പുതു കാഴ്ച തേടി തേടി നീങ്ങും ചിന്തകൾ......
കാറ്റത്തൊരു മൺകൂട്...കൂട്ടിന്നൊരു വെൺപ്രാവു്
ദൂരേക്കിരു കൺനട്ട്...കാണും കനവ്...
ഏഹെഹെ ഹേ...ഏഹെഹെ ഹേ..ഏഹെഹെ ഹേ....ഹേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts