പുന്നാരപ്പൂങ്കാറ്റിൽ (കേശു ഈ വീടിന്റെ നാഥൻ )
This page was generated on April 28, 2024, 5:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംനാദിര്‍ഷാ
ഗാനരചനസുജേഷ് ഹരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ഉർവ്വശി ,നസ്ലെൻ കെ ഗഫൂർ ,കോട്ടയം നസീർ ,കലാഭവൻ ഷാജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 16:46:27.
പുന്നാരപ്പൂം കാട്ടിൽ ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ
ചെന്നേറിയാൽ കാണാം മഴവില്ലാം കിളിക്കൂട്
ഒന്നാം കിളിപ്പാട്ടിൻ കഥ ചൊല്ലീടുമാ കാറ്റിൽ
ഒന്നായൊന്നിച്ചാടി ചെറുവണ്ണാം കിളിക്കൂട്ടം
ചില്ലാടുമാ മേട്ടിൽ ഒരു വെൺകാഞ്ഞിരപോട്ടിൽ
ഒന്നാംകിളികണ്ടു തുടു പൊൻനാണയത്താലം... പൊൻനാണയത്താലം

(പുന്നാരപ്പൂം കാട്ടിൽ)

പാറിനീങ്ങി മെല്ലെ കിളിപെണ്ണിൻ കാതിൽ പാടി
ഏറിവന്ന മോദം ഇടനെഞ്ചിൽ ചേർത്ത് ചാരി
വിണ്ണോരം പായുവാൻ ഉള്ളാകെ മോഹമായ്
താരകമോ ചാർത്തി കിളികുഞ്ഞാറ്റയ്ക്ക് മാല
കൂടതൊന്നേ മേയാൻ പൂമ്പട്ടാൽ തീർക്കുമോല... പൂമ്പട്ടാൽ തീർക്കുമോല

(പുന്നാരപ്പൂം കാട്ടിൽ)

ആയിരം കിനാക്കൾ പല കൊമ്പേലെല്ലാം ആടി
നൂറുമേനി കൊയ്യാൻ മണി മുത്തേലകൾ വാങ്ങി
വെൺതൂവൽ ചൂടിയാ വിൺവാതിൽ തേടുവായ്
കാടുനാല് വാങ്ങി കിളിരാജനായ് വസിയ്ക്കും
കോടമഞ്ഞേലാടി എരിവേനലിൽ രസിയ്ക്കും... അവർ വേനലിൽ രസിയ്ക്കും.

(പുന്നാരപ്പൂം കാട്ടിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts