വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എ എം രാജ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,രാഗിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:57.
ചന്ദനപ്പല്ലക്കില്‍ വീട്കാണാന്‍ വന്ന ഗന്ധർവ്വരാജകുമാരാ ഗന്ധർവ്വരാജകുമാരാ പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ അപ്സരരാജകുമാരി അപ്സരരാജകുമാരി പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍ പൂവാംങ്കുരുന്നില ചൂടേണം (പൂവായ) പാതിരാപ്പൂവിന്റെ പനിനീര്‍പ്പന്തലില്‍ പാലയ്ക്കാമോതിരം മാറേണം (പാതിരാ) തങ്കത്തംബുരു മീട്ടുകമീട്ടുക ഗന്ധർവ്വരാജകുമാര അപ്സരരാജകുമാരി (തങ്ക) അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയില്‍ അഷ്ടമംഗല്ല്യമൊരുക്കാം ഞാന്‍ ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം താമരമാലയിടിക്കാം ഞാന്‍ (ദശ) ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം ഓരോമോഹവും പൂക്കേണം (ഒരു നേരം) പൂക്കുംമോഹത്തിന്‍ കിങ്ങിണിച്ചില്ലയില്‍ പാട്ടും പാടിയുറങ്ങേണം (പൂക്കും) (ചന്ദന പല്ലക്കില്‍) |