വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി സുശീല |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:11.
വീണേ പാടുക പ്രിയതരമായ് (4) വേദന തിങ്ങും മാനവ ഹൃദയ കഥകള്‍ പാടുക നീ പ്രിയതരമായ് പൊള്ളും കരളില്‍ മധുര സംഗീതം പകരുക പകരുക പ്രിയ തോഴീ .... പുഞ്ചിരി തൂകി പാടുമ്പോഴും എരിയുകയാണാ മാനസമെന്നും നെഞ്ചിനുള്ളിലൊരു തീമല നിന്നു രാവും പകലും പുകയുകയായ്... ഒരുനാള്‍ തീമല പൊട്ടിത്തകരും ഒഴുകി വരും സഖീ ഭീകര ലാവാ വിരഹ വേദനാ ജ്വാല പൊങ്ങും എല്ലാം എരിയും തകരും ..ആ .. |