കൊള്ളാമെടി കൊള്ളാമെടി പെണ്ണേ (അര്‍ച്ചന )
This page was generated on May 1, 2024, 2:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:07.
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
കോളേജു വാര്‍ഷിക പരിപാടി (കൊള്ളാമെടി)

രാഗിണിക്കുട്ടിയുടെ റോക്ക് ആന്റ് റോള്‍
രാജമ്മ സാറിന്റെ ബര്‍ത്ത് കണ്‍ട്രോള്‍
ആലപ്പുഴക്കാ‍രി രാധാമണിയുടെ പ്രേമഗാനമേളാ
പ്രേമഗാനമേളാ. ഓ (കൊള്ളാമെടി)

കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി
കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി
അതില്‍ കൊല്ലം ചെല്ലമ്മ വാദ്യം
കോഴിക്കോട്ടമ്മിണി കൈമണി (കൊള്ളാമെടി)

തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി
തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി
തൃശ്ശൂരില്‍ നിന്നു വരുന്നൂ നല്ലൊരു
തിരുവാതിരക്കളി സംഘം (കൊള്ളാമെടി)

ചങ്ങമ്പുഴയുടെ രമണനടുത്തൊരു
സംഗീതനാടകമാക്കി അതില്‍
ചന്ദ്രികയായി വരുന്നൂ നമ്മുടെ
ചങ്ങനാശേരിയിലെ ഗ്രേസി
രമണന്റെ റോളെടുക്കാനാരു വേണം
എറണാകുളത്തുന്നൊരാളു വേണം (കൊള്ളാമെടി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts