അമ്പല വെളിയിൽ (സ്ത്രീ )
This page was generated on April 26, 2024, 7:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംയദുകുല കാംബോജി
അഭിനേതാക്കള്‍സത്യന്‍ ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:15.
അമ്പലവെളിയിലൊരാല്‍ത്തറയില്‍
കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്..
അമ്പലവെളിയിലൊരാല്‍ത്തറയില്‍
കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്
കണ്ണുനീര്‍ചരടിന്മേല്‍ മാലകോര്‍ത്തിരിക്കുന്ന
സന്യാസിനിയാണു ഞാന്‍ - പ്രേമ
സന്യാസിനിയാണു ഞാന്‍

ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ
വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍
ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ
വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍
കഴലില്‍ നമസ്ക്കരിച്ചു നിര്‍വൃതി കൊള്ളുന്നു
നിഴലില്‍ മറയുന്നു ഞാന്‍ - ദൂരേ
നിഴലില്‍ മറയുന്നു ഞാന്‍ (അമ്പല)

എന്തിനെന്നറീവീലാ എന്റെയീ പൂജാമാല്യം
എന്നും ഞാന്‍ കോര്‍ക്കുന്നു വിദൂരതയില്‍
ആരാധനയ്ക്കുമല്ല അലങ്കരിക്കാനുമല്ലാ
അധ:കൃതയല്ലോ ഞാന്‍ - വെറും
അധ:കൃതയല്ലോ ഞാന്‍ (അമ്പല)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts