വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:33.
ആ....ആ.....ആ ആടാനുമറിയാം കാമുക ഹൃദയത്തെ അമ്മാനമാടാനുമറിയാം പാടാനും അറിയാം കാമുക ഹൃദയത്തെ പാട്ടിലാക്കാനുമറിയാം ആ.....ആ....ആ മോഹന ഹേമന്ത ശീതള രാത്രിയിൽ മോഹങ്ങൾക്കെല്ലാം ചിറകു വച്ചു പാലപ്പൂ കൊമ്പിലെ കസ്തൂരിച്ചെപ്പു പാതിരാ തെന്നൽ തുറന്നു വച്ചു മണിയറയ്ക്കുള്ളിലെ ചന്ദന കട്ടിലിൽ മലരണി മെത്ത ഞാൻ വിരിച്ചു (ആടാനുമറിയാം) ആ....ആ.....ആ ഓടിയകലുന്ന മാദക നിമിഷങ്ങൾ ഒരുനാളും നിൽക്കുകില്ല മതി മതി താമസം പ്രിയമുള്ളവനേ മണിയറ മാടി വിളിയ്ക്കുന്നു മണിയറയ്ക്കുള്ളിൽ ചന്ദന കട്ടിലിൽ മലരണി മെത്ത ഞാൻ വിരിച്ചു (ആടാനുമറിയാം) |