ശിബിയെന്നു പേരായ്‌ (പൂമ്പാറ്റ )
This page was generated on April 28, 2024, 6:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഗിണി ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:44.

ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു
രാജാവുണ്ടായിരുന്നു
കരളിനു പകരം രാജാവിന്നൊരു
കരുണതന്‍ കടലായിരുന്നു (ശിബിയെന്നു)

മന്നന്റെയരികത്തൊരുനാളൊരു ചെറു
മാടപ്പിറാവോടിവന്നു (മന്നന്റെ)
അഭയം തരേണമെന്നു പറഞ്ഞി-
ട്ടരചന്റെ മടിയില്‍ വീണു
അരചന്റെ മടിയില്‍ വീണു (ശിബിയെന്നു)

കൊക്കു പിളര്‍ന്നുപിടിച്ചുംകൊണ്ടൊരു
കൂറ്റന്‍ പരുന്തും വന്നു (കൊക്കു )
ഇരയെ വിട്ടുതരേണമെന്നാ
ഗരുഡന്‍ തീര്‍ത്തു പറഞ്ഞു

പ്രാവിന്നഭയവും ഗരുഡന്നിരയും
നല്‍കിടുവാന്‍ നിശ്ചയിച്ചു (പ്രാവിന്നഭയവും)
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്‍കി
മാടപ്പിറാവിന്‍ തൂക്കത്തില്‍ സ്വന്തം
മാംസം ഗരുഡനു നല്‍കി - സ്വന്തം
മാംസം ഗരുഡനു നല്‍കി (ശിബിയെന്നു)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts