വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 21 2023 15:01:00.
ആ... പഞ്ചവടിയിലെ മായാ സീതയോ പങ്കജ മലർ ബാണമെയ്തു! ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്(2) ഇന്ദ്ര ജാലമോ പുഞ്ചിരിയായ് (2) പ്രിയ മാനസനെ തേടിയലഞ്ഞൊരു പ്രേമ തപസ്വിനി ലൈലയോ നീ കാതര മിഴിയെ കാണാതുഴറും കാമ മനോഹരനെന്നു വരും പറയൂ...പറയൂ....സ്വപ്നമയി ആ... (പഞ്ചവടിയിലെ) ആംഗല കവിതാ സ്വപ്നറാണിയാം ആ യുവസുന്ദരി ഡസ്ടിമോണയോ(ആംഗല) അനുരാഗത്തിൻ മോഹകുടീരം അശ്രുവിലാഴ്ത്തിയ കഥയോ നീ പറയൂ...പറയൂ....സ്വപ്നമയി ആ.... (പഞ്ചവടിയിലെ) |