മനസ്സിലുണരൂ (മറുനാട്ടില്‍ ഒരു മലയാളി )
This page was generated on April 25, 2024, 4:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,ശങ്കരാടി ,എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:58.

മനസ്സിലുണരൂ ഉഷഃസന്ധ്യയായ്
മായാമോഹിനി സരസ്വതീ
നാകസദസ്സിലെ നവരത്നവീണയിൽ
നാദം തുളുമ്പുമീ നവരാത്രിയിൽ..

നവ നവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ
നിൻ മന്ദഹാസമാം ബോധനിലാവിൽ
എൻ മനക്കണ്ണുകൾ വിടരട്ടെ..

പുസ്തകരൂപത്തിൽ ആയുധരൂപത്തിൽ
പുണ്യവതീ നിന്നെ കൈതൊഴുന്നേൻ
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ്
അവിടുന്നടിയനിൽ നിറഞ്ഞാലും..

കനിവിൻ കാഞ്ചന കതിർമാല ചൊരിയൂ
കലയുടെ വർണ്ണങ്ങൾ പകരൂ
കേളീകലയുടെ തരംഗമാലാ
മേളയില്ലെന്നെയും ലയിപ്പിക്കൂ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts