ഇന്ദുലേഖ ഇന്നുരാത്രിയിൽ (പ്രപഞ്ചം )
This page was generated on April 19, 2024, 9:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംദുലാല്‍സെന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:00.
ഇന്ദുലേഖ ഇന്നു രാത്രിയിൽ
വന്നണഞ്ഞു പൊൻ വിളക്കുമായ്
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....)

ആകാശപുഷ്പവേദിയിൽ
ആനന്ദനൃത്തമാടുവാൻ
കാർമുകിൽ മാല നൂപുരം
കാലടിയിൽ ചാർത്തി വന്നുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....)

ഇന്ദ്രനീലജാലകങ്ങളിൽ
ഇന്നു രാവിൽ താരകാവലി
വന്നു ചേർന്നുവോ രഹസ്യമായ്
എന്നെ നോക്കി പുഞ്ചിരിച്ചുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ (ഇന്ദുലേഖ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts