വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | യമുനാ കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:08.
പുത്രകാമേഷ്ടിതുടങ്ങീ പുഷ്പിണിമാസം തുടങ്ങീ തൃക്കൈക്കുമ്പിളില് തിരുമധുരവുമായ് അഗ്നിവന്ന് വരം നല്കി എല്ലാസ്ത്രീയിലും അന്തര്ലീനമാണമ്മയാകാനുള്ള മോഹം ആ മോഹവുമായ് രോമാഞ്ചവുമായ് അത്തിരുമധുരം കൈനീട്ടിവാങ്ങിയ മറ്റൊരു കൌസല്യയല്ലോ ഞാന്‍ കൌസല്യയല്ലോ ഞാന്‍ പുത്രകാമേഷ്ടി തുടങ്ങീ......... എല്ലാ ചുണ്ടിലും നിന്നു തുടിക്കയാണുമ്മനല്കാനുള്ള ദാഹം ആ ദാഹവുമായ് ആ സ്വപ്നവുമായ് അത്തിരുമധുരം മുത്താക്കി മാറ്റിയ മറ്റൊരു വാത്സല്യമല്ലോ ഞാന്‍ പുത്രകാമേഷ്ടി തുടങ്ങീ......... |