മൂക്കില്ലാരാജ്യത്തെ (സംഭവാമി യുഗേ യുഗേ )
This page was generated on May 2, 2024, 9:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,കെ പി ഉമ്മർ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 19:41:44.

മൂക്കില്ലാരാജ്യത്തെ രാജാവിന്ന്
മൂക്കിന്റെ തുമ്പത്ത് കോപം
മുറിമൂക്കിന്റെ തുമ്പത്ത് കോപം
ഇണങ്ങുമ്പോളവനൊരു മാന്‍ കുട്ടി
പിണങ്ങുമ്പോള്‍ കലിവന്ന പുലിക്കുട്ടി

പേരില്ലാ രാജ്യത്തെ രാജകുമാരിയ്ക്ക്
മേനകയാണെന്ന ഭാവം ഒരു
മേനകയാണെന്ന ഭാവം
അടുത്താലകലും കനവുപോലെ
അകന്നാലടുക്കും നിഴലുപോലെ
മൂക്കില്ലാ......

ചന്തം തികഞ്ഞൊരു തമ്പുരാട്ടി നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ?
കാന്തത്തിന്‍ കണ്ണുള്ള തമ്പുരാനേ നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ?

പൂക്കുല പോലുള്ള പെണ്മണിയേ നിന്റെ
പുഷ്പവനത്തില്‍ ഞാന്‍ നിന്നോട്ടെ?
പൂമാലവാങ്ങിച്ചു തന്നാട്ടെ വെള്ളി-
പ്പുടവയുമായ് നാളെ വന്നാട്ടെ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts