നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു (പുഷ്പാഞ്ജലി )
This page was generated on March 28, 2024, 8:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയശ്രീ ,പ്രേം നസീര്‍ ,കവിയൂർ പൊന്നമ്മ ,ടി എസ് മുത്തയ്യ ,സാധന
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2012 13:29:51.

നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നൂ
നവരത്ന ചിത്രവേദിയൊരുങ്ങി നിന്നൂ
യാമിനീ കന്യകതന്‍ മാനസവീണയില്‍
സ്വാഗത ഗാനംതുളുമ്പി നിന്നൂ
(നക്ഷത്ര കിന്നരന്മാര്‍...)

പാല്‍ക്കടല്‍ത്തിരമാല പാടീ
പാതിരാത്തെന്നലേറ്റുപാടീ(പാല്‍ക്കടല്‍..)
ശരത്കാല മേളയില്‍ മുഴുകാന്‍ ശശിലേഖ മാത്രം വന്നില്ലാ
കാത്തിരിപ്പൂ...
രജനീ ...കാത്തിരിപ്പൂ..
(നക്ഷത്ര...)


മലര്‍വന സ്വപ്നങ്ങള്‍ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകള്‍ വിങ്ങീ(മലര്‍വന..)
കരിമേഘലഹരിയില്‍ അലിഞ്ഞോ?
കനകപൂന്തിങ്കള്‍ മറഞ്ഞോ?
കാത്തിരിപ്പൂ....
രജനീ...കാത്തിരിപ്പൂ........
(നക്ഷത്ര...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts