വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 08 2020 03:53:30.
ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ? ചമ്പകപ്പൂവനക്കുളിരിനോടോ? ഏതിനോടേതിനോടുപമിക്കും ഞാന്‍ ? ഏഴഴകുള്ളോരു ലജ്ജയോടോ? മന്മഥഗൃഹത്തിന് മണിയറ തുറക്കും വെണ്മണിശ്ലോകത്തിനോടോ? രഹസ്യാഭിലാഷങ്ങള്‍ മിഴികളാലറിയിക്കും രവിവര്മ്മചിത്രത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ ! സ്വപ്നനൃത്തത്തിനു യവനിക മാറ്റും അപ്സരകന്യകയോടോ? മധുവിധുദാഹത്തിന് മലരുകള്‍ നേദിക്കും മധുരാനുരാഗത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ ! |