പണ്ടൊരുനാളീ പട്ടണനടുവില്‍ (പോസ്റ്റ്മാനെ കാണ്മാനില്ല )
This page was generated on May 4, 2024, 11:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,സി ഒ ആന്റോ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:43.
പണ്ടൊരുനാളീ പട്ടണനടുവില്‍
പാതിരനേരം സൂര്യനുദിച്ചു
പട്ടാപ്പകലുമഹാന്മാരായി
ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു

സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം
തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു
അവരെത്തെരുവിലെ വേശ്യപ്പുരകള്‍-
ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു

കടലില്‍ നിന്നുവലിച്ചുകയറ്റിയ
കള്ളപ്പൊന്നിന്‍ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാര്‍
കാറിലിരുന്നു വിയര്‍ത്തുകുളിച്ചു

രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി-
ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍
മദ്യനിരോധന സംഘടനക്കാര്‍
വിപ്ലവകാരികളെന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേക്കുക-
മഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍
കാവിയുടുത്തൊരു ഗീതാഞ്ജാന-
ക്കാരന്‍ പട്ടരു മുങ്ങിമരിച്ചു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts