കാളിന്ദി തടത്തിലെ രാധ (ഭദ്രദീപം )
This page was generated on April 27, 2024, 1:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിൻസന്റ് ,ശാരദ ,സുജാത ,അടൂര്‍ ഭാസി ,ജോസ് പ്രകാശ് ,ടി എസ് മുത്തയ്യ ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2013 03:54:37.

കാളിന്ദി തടത്തിലെ രാധ
കണ്ണന്റെ കളിത്തോഴി രാധ
ദ്വാരകാപുരിയില്‍ രുക്മിണീസ്വയംവര
ഗോപുരപ്പന്തലില്‍ പോയി

കണ്ണീരിലീറനായ പുഷ്പോപഹാരമവള്‍
കായാമ്പൂവര്‍ണ്ണനു കാഴ്ചവെച്ചു
കണ്ണന്‍ കാഞ്ചനവേണുവൂതി
കാമുകിതന്‍ മൌനം ഗല്‍ഗദമായി
അവള്‍ പാടീ
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലി
കാളിന്ദി തടത്തിലെ രാധ....

ചക്രവര്‍ത്തിനി രുക്മിണി രാധയുടെ
സ്വര്‍ഗ്ഗകര്‍ണ്ണാമൃതമാസ്വദിച്ചു
കണ്ണന്റെ കൈവിരല്‍ താളമായി
കാമുകിതന്‍ ദാഹം ഗാനമായി
അവള്‍പാടീ ...
രതിസുഖസാരേ ഗതമഭിസാരേ
മദനമനോഹരവേഷം....
കാളിന്ദിതടത്തിലെ രാധ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts