വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ ,പ്രേംജി ,ആലുംമൂടൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:56.
ചാമുണ്ഡേശ്വരി രക്തേശ്വരി ഭൂമണ്ഡലാധീശ്വരി പ്രസീത ഹേമാംബരാഡംബരീ കാളി നിന്‍പാദ സിന്ദൂരാരുണ ധൂളി തിലകങ്ങള്‍ ചാര്‍ത്തി പദ്മാസനസ്ഥയായ് പ്രാര്‍ഥനാ നിരതനായ് ഭക്തനിരിപ്പൂ മുന്നില്‍ പ്രിയ പുത്രനിരിപ്പൂ മുന്നില്‍ കാളികാവില്‍ വാണരുളും ഭദ്രകാളീ ജയകാളി മഹാകാളി ഭദ്രകാളി വ്യാളീമുഖം വെന്നനിന്‍ പ്രഭാമണ്ഡലം വാളിന്നൊളിയാകണം ഈപടവാളിന്നൊളിയാകണം മായേ നിന് രൂപമാപാദചൂഡമീ മനസ്സിലുദിക്കേണം എന്നും മനസ്സിലുദിക്കേണം ദാരികശിരസ്സില്‍ നിന്നുതിരും രുധിരമീ തീര്‍ഥക്കുമ്പിളില്‍ നിറയേണം നിര്‍മാല്യമായ് മാറിലണിയാന്‍ നല്കേണം നിന് നാഗഫണത്തിരുവാഭരണം |