വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സൗരാഷ്ട്രം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:57.
ചാരുമുഖി ഉഷ മന്ദം മാരലീലാ ലോലയായീ തന്നുടെ സുന്ദര നന്ദന സീമനി ചെന്നിതു മന്മഥ ചിന്തയില്‍ മുഴുകി പൂത്ത വല്ലി നികുഞ്ജത്തില്‍ കാത്തിരുന്നിതനിരുദ്ധന് പങ്കജബാണനവന് ബാണാത്മജതന് കരപല്ലവ- മന്പില് ഗ്രഹിച്ചു (ചാരുമുഖി ഉഷ..) പൂന്തേന്‍ മൊഴിപുണര്ന്നു മാന്തളിര് തനു ഗൂഢം അംഗനമാര്മണി തന് കുച കുങ്കുമ മംഗല രേണുവണിഞ്ഞനിരുദ്ധന് അനിരുദ്ധന്......... (ചാരുമുഖി ഉഷ..) മാരുതന്‍ ചാമരം വീശി മാലതികള് മണം പൂശി കോകില പാളികള്‍ കാകളിയാലതി മോഹനകേളീ രംഗം വാഴ്തീ വാഴ്ത്തീ |