വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:46.
കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു സ്വപനം കാണുന്നവരേ - വെറുതെ സ്വപ്നം കാണുന്നവരേ ഇവിടെത്തന്നെ സ്വർഗവും നരകവും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ കന്യാകുമാരിയും കാഷ്മീരും കണ്ണുപൊട്ടന്നൊരുപോലെ കർത്തവും അള്ളാവും അയ്യപ്പനും കണ്ണു പൊട്ടന്നൊരുപോലെ കണ്ണു പൊട്ടന്നൊരുപോലെ ഈശ്വരൻ മറ്റൊരു ലോകത്താണെന്നു വിശ്വസിക്കുന്നവരേ - വെറുതെ വിശ്വസിക്കുന്നവരേ ഇവിടെത്തന്നെ ദൈവവും ചെകുത്താനും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ |