സ്നേഹത്തിന്‍ ഇടയനാം (അഴകുള്ള സെലീന )
This page was generated on March 28, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ ജെ യേശുദാസ്
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിൻസന്റ് ,പുന്നശ്ശേരി കാഞ്ചന ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:48.
സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍)

പാപികള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും നീ തന്നെ നായകാ
യേശുനാഥാ യേശുനാഥാ
നീയല്ലാതാരുമില്ലാ. (സ്നേഹത്തിന്‍)

സത്യവിശ്വാസത്തെ കാത്തിടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടിടുവാന്‍
ഭൃത്യന്മാരില്‍ കൃപ തോന്നിടുവാന്‍
നീയല്ലാതാരുമില്ലാ
യേശുനാഥാ യേശുനാഥാ
നീയല്ലാതാരുമില്ലാ. (സ്നേഹത്തിന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts