പല്ലവി മാത്രം (പട്ടാഭിഷേകം )
This page was generated on April 28, 2024, 12:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാനന്ദിനി ,എം എൽ സരസ്വതി ,അടൂര്‍ ഭാസി ,ബഹദൂർ ,പ്രേം നസീര്‍ ,സുധീർ ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2019 17:36:03.
പല്ലവി മാത്രം പറഞ്ഞുതന്നൂ
പവിഴം കെട്ടിയ വീണതന്നൂ
പാടുവാനെന്നെ ഒരുക്കിനിര്‍ത്തീ
ഗായകനെങ്ങോ മറഞ്ഞു നിന്നൂ
പല്ലവിമാത്രം പറഞ്ഞു തന്നൂ


ജന്മാന്തരസ്മൃതി പുല്‍കിയുണര്‍ത്തുന്ന
സുന്ദര ശൃംഗാര ഗാനം
പഞ്ചേന്ത്രിയങ്ങളില്‍ഊറിപടരുന്ന പാവന ചൈതന്യ ഗാനം
എങ്ങനെ ഞാന്‍ പൂര്‍ത്തിയാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍
(പല്ലവിമാത്രം...)

വര്‍ണ്ണമനോഹര ദീപമഹോത്സവ ഭംഗി തുളുമ്പുമീ രംഗം
എന്നിലെ സര്‍ഗ്ഗ പ്രതിഭാങ്കുരങ്ങളെ
പൊന്നണിയിക്കുന്ന രംഗം
എങ്ങനെ ഞാന്‍ ധന്യമാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍
(പല്ലവി മാത്രം...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts