വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,എൽ ആർ അഞ്ജലി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:13.
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ കുളിരിൻ മലരുതിരും പാതിരാവിൽ കൂട്ടിനു പോരുമോ പൈങ്കിളിയേ (കാർത്തിക..) പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പ തരാം പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തു തരാം വളവരയ്ക്കുള്ളിലെന്റെ തഴപ്പായ് വിരിച്ചു തരാം വൈക്കംകായലിലെ കുളിരു തരാം കുളിരു തരാം (കാർത്തിക..) നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു കള്ളീ നീയിനിയും പിണക്കമാണോ പിണക്കമാണോ (കാർത്തിക..) |