വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | ലത രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുമതി (ബേബി സുമതി) ,പ്രേമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:16.
മ്... മ്....... പിഞ്ചുഹൃദയം ദേവാലയം കിളി- ക്കൊഞ്ചലാക്കോവില് മണിനാദം പുലരിയും പൂവും പൈതലിന് ചിരിയും ഭൂമിദേവിതന്നാഭരണങ്ങള് ഒരുനിമിഷത്തില്‍ പിണങ്ങും അവര്‍ ഒരിക്കലും കൂടില്ലെന്നുരയ്ക്കും ഒരുനിമിഷം കൊണ്ടിണങ്ങും ചിരിയുടെ തിരയിലാ പരിഭവമലിയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ കഥയറിയാതവര് കരയും ചുടു നെടുവീര്‍പ്പില്‍ ഭാവന വിരിയും പകല്‍ പോലെ തെളിയും മനസ്സില്‍ ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍ സത്യത്തിന് പ്രഭതൂകും ദൈവങ്ങള്‍ |