വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ വി ശാന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:29.
കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്കിയ കനകവിളക്കുകളുള്ളോരേ കണ്ണില്ലാത്തൊരു പാവമെന്നേ കണ്ടില്ലെന്നു നടിക്കരുതേ ഒരു കാശുതരുവാന് മടിക്കരുതേ (കണ്ണുകള്‍) ആയിരം കണ്ണുകള്‍ മാനത്ത് ആയിരം കണ്ണുകള്‍ താഴത്ത് ആരുതുറന്നിവയെല്ലാം കാണ്മവന് ആ മിഴി മൂടാനാവുമോ അവനെ മറയ്ക്കാനാവുമോ ? (കണ്ണുകള്‍) കണ്ണില്ലാത്തൊരു പറവയുമില്ലാ കാഴ്ചയില്ലാ മ്രുഗങ്ങളില്ലാ കണ്ണിരിക്കെ കാണാതുള്ളത് മാനുഷന് മാത്രം - മണ്ണില്‍ മാനുഷന് മാത്രം. (കണ്ണുകള്‍ ) |