വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:20.
ചെപ്പോ ചെപ്പോ കാണട്ടെ ചെപ്പടിച്ചെപ്പിലരിപ്പൊടി കണ്ണാടിനോക്കി ചെപ്പുകൊട്ട് കണ്ണാരംപൊത്തി ചെപ്പുകൊട്ട് (ചെപ്പോ...) ഉണ്ണിക്ക് നാളെ പൊട്ടിച്ചിരി ഊരിലെ തേവര്‍ക്ക് താലപ്പൊലി മണ്ണിനും വിണ്ണിനും നേരംവെളുത്തപ്പോ പൊന്നിളംവെയിലില് മുങ്ങിക്കുളി (ചെപ്പോ...) ശംഖുപുഷ്പത്തിനു കാതുകുത്ത് ചിങ്ങത്തുമ്പിയ്ക്ക് തേനൂട്ട് മുറ്റത്തെ മുല്ലയ്ക്ക് താലികെട്ട് കുട്ടനും കൂട്ടര്‍ക്കും തപ്പുകൊട്ട് ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണന് ഉണ്ണിക്കു വീട് അമ്പാടി അഷ്ടമിരോഹിണി പിറന്നാള്‍ അത്തം പത്തിന് ചോറൂണ് (ചെപ്പോ..) |