വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:30.
< പാതിരാപ്പൂവുകള്‍ വാര്മുടിക്കെട്ടില് ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ പണ്ടു പാടിയ മാരകാകളി പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ. (പാതിരാപ്പൂവുകള്‍) പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ ചൂടാറുള്ളൂ ഞാന്‍ പഴശ്ശി എഴുതിയ വിരഹഗാനമേ പാടാറുള്ളൂ ഞാന്‍.- ഇന്നും പാടാറുള്ളൂ ഞാന്‍. (പാതിരാപ്പൂവുകള്‍) അങ്ങു നല്കിയ ചന്ദനത്തംബുരു എങ്ങനെ മീട്ടും ഞാന്‍ കമ്പിയില്‍ കൈവിരല്‍ മുട്ടും നേരം കണ്ണു നിറയുമല്ലോ - എന്റെ കണ്ണു നിറയുമല്ലോ. (പാതിരാപ്പൂവുകള്‍) |