വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:28.
കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... പാൽക്കടലിൽ കുളിച്ചു വരും പനിമതിയോ നിൻ വദനം... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... മലരമ്പൻകാവിലിന്നു നിലവിളക്കും നിറപറയും..ഉം..ആ..... മലരമ്പൻ കാവിലിന്നു നിലവിളക്കും നിറപറയും.. അല്ലിമലർ പട്ടുക്കുട ആമ്പൽപ്പൂ ആലവട്ടം.... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി...ഈ...ആ... ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി... അമ്പിളിയ്ക്കും മുകിലിനും ഇന്നല്ലോ പുടവമുറി.... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... ഏഴുതിരിവിളക്കേ എന്നുയിരേ...... കന്നിനിലാപ്പൊൻകതിരേ... ഏഴുതിരിവിളക്കേ എന്നുയിരേ...... |