വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ ,എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:35.
ആ....ലലലല...ലലലല.... ഇന്ദ്രജാലരഥമേറി.....പ്രണയ മന്ത്രജാലരഥമേറി... ഇന്നു നമ്മള്തന് സ്വപ്നയൌവ്വനം സ്വര്‍ഗ്ഗസീമകള്‍ തേടും സ്വര്‍ഗ്ഗസീമകള്‍ തേടും... ഇന്ദ്രജാലരഥമേറി.....പ്രണയ മന്ത്രജാലരഥമേറീ... മോഹമുല്ലകള്‍ പൂത്തു നിന്നിടും രാഗമാലിനി തീരം ആഹാ...ആഹാ...ഹാഹാ... ഗാനമഞ്ജുഷ ഗന്ധവാഹിയില് ജീവന് ഒഴുകിടും തീരം ആ വസന്തമണിമണ്ഡപങ്ങളില് അലകളാവണം നമ്മള് പുതിയ മുനികന്യകമാരേ പുതിയ രാജാക്കന്മാരേ... ലലലല...ലലലല.... ആ..ആ..ആ...ആ.... ഇന്ദ്രജാലരഥമേറി.....പ്രണയ മന്ത്രജാലരഥമേറി... പാനഭാജനം പകരും ലഹരിയില്‍ കാലം നുരകളായ് അലിയും ആഹാ...ഹാഹാ...ഹാഹാ... പാദചലനസുധ വീഴും ഭൂമിയില്‍ ദാഹനൃത്തമലര് വിരിയും ആ വികാരഗിരി ശിഖരവീഥിയില് അഗ്നിയാവണം നമ്മള് പുതിയ റോമിയോമാരേ പുതിയ ജൂലിയറ്റുമാരേ... ലലലല...ലലലല.... ആ..ആ..ആ...ആ.... |