യദുനന്ദനാ (ആരണ്യകാണ്ഡം )
This page was generated on April 19, 2024, 4:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:39.
�Krishnaa��..


കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
യമുനാ പുളിന വിഹാരി
നിൻ പാദ തളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ
പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ
പുഷ്പങ്ങൾ അർപ്പിക്കുന്നു (യദുനന്ദനാ)

ആരുമില്ലെനിക്കിന്നു അഭയത്തിനായ്‌ നിന്റെ
അരവിന്ദ നയനങ്ങൾ അല്ലാതെ
മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ
മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ .. കൃഷ്ണാ (യദുനന്ദനാ)

ആത്മാവിൽ കദനത്തിൻ അഗ്നിയുമായ്‌ നിന്റെ
അരളിപൂമേനി ഞാൻ കൈതൊഴുമ്പോൾ
ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ
മുരളി തൻ ഗാനത്തിൽ അലിയിക്കൂ കൃഷ്ണാ...(യദുനന്ദനാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts