വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | ബഹദൂർ ,സുധീർ ,പ്രേം നസീര്‍ ,അടൂര്‍ ഭാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 19 2013 04:44:50.
ആ.... അനുരാഗമേ അനുരാഗമേ അനുരാഗമേ അനുരാഗമേ മധുരമധുരമാമനുരാഗമേ ആദ്യത്തെ സ്വരത്തില്‍നി- ന്നാദ്യത്തെ പൂവില്‍ നിന്ന- മൃതുമായ് നീയുണർന്നൂ യുഗപരിണാമങ്ങളിലൂടെ നീ യുഗ്മഗാനമായ് വിടർന്നൂ (അനുരാഗമേ....) നിന് പനിനീര്‍പ്പുഴ ഒഴുകിയാലേ നിത്യഹരിതയാകൂ.. പ്രപഞ്ചം നിത്യഹരിതയാകൂ... അസ്ഥികള്ക്കുള്ളില് നീ തപസ്സിരുന്നാലേ അക്ഷയപാത്രമാകൂ.. ഭൂമിയോ- രക്ഷയപാത്രമാകൂ.. (അനുരാഗമേ...) നിന് ചൊടി പൂമ്പൊടി ചൂടിയാലേ നീലമുളകള്‍ പാടൂ... ഋതുക്കള്‍ പീലിവിടര്‍ത്തിയാടൂ... അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ ഐശ്വര്യപൂര്‍ണ്ണമാകൂ... ജീവിതം ഐശ്വര്യപൂര്‍ണ്ണമാകൂ... അനുരാഗമേ..... സഗരിസനി സരിരിസനി രിസനിപഗ പഗരിസരി..... ഗഗരിസരിഗ രിരിസ നിസരി സസനിപനി..... സസരി സസ രിരിസസ ഗരിസസനിനിപപഗഗ... സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി നിസരിഗപനിസ പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിഗ.... നിസരിസനി പനിസനിസ ഗരി സനിപ രിസ നിപഗ സനി പഗരി അനുരാഗമേ |