വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | അടൂര്‍ ഭാസി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:33.
മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ പുള്ളിമാന്പിട പോലെ - നീ തുള്ളി തുള്ളി വരുമ്പോള്‍ കള്ളിപ്പെണ്ണേ ചെല്ലക്കിളിയേ തള്ളിപ്പോയല്ലോ - കരള്‍ തള്ളിപ്പോയല്ലോ (മഞ്ജുളഭാഷിണി) പഞ്ചാരേ എന്‍ ചാരേ, നെഞ്ചിനകത്തൊരു സഞ്ചാരം വഞ്ചിക്കല്ലേ ഇഞ്ചിഞ്ചായി നെഞ്ചു തകര്‍ന്നു പോകും കുഞ്ഞമ്മേ ബാലേ നീ കൂടെപ്പോരാമോ (മഞ്ജുളഭാഷിണി) |